News

ഭദ്രകീർത്തിയുടെ സ്നേഹക്കടയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി; ചേരാനല്ലൂരിലെത്തുന്നവർ കടയിൽ കയറണമെന്ന് അഭ്യർഥന

കൊച്ചി​: ജഡ്ജി പുത്രനായ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകടയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തി​നുസമീപമുള്ള തട്ടുകട നിലവിൽ നടത്തുന്നത് ജയബാലകൃഷ്ണന്റെ ഭാര്യ ബി​ന്ദുവും മകൾ ഭദ്രകീർത്തിയുമാണ്. അച്ഛന്റെ മരണത്തെ തുടർന്ന് ഭദ്രകീർത്തി​ ഹൈദരാബാദി​ലെ ജോലി​ ഉപേക്ഷി​ച്ചിരുന്നു. കടയിലെത്തിയ വിവരം സുരേഷ് ഗോപി തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

തളരാത്ത മനസോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്… ​ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു.

ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്. സ്വന്തം ജോലി പോലും മാറ്റിവച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു.

ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്. പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button