News

കെ. സുധാകരനെ ഐസിയുവിലെത്തി കണ്ട് മകൻ; ആശുപത്രി മാറ്റും, ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ദില്ലിയിലേക്ക്

ദുബായ്: കെ സുധാകരനെ കാണാൻ മകന് അനുമതി നൽകി ആശുപത്രി അധികൃതർ. ഐസിയുവിൽ കയറി മകൻ സഞ്ചോ​ഗ് കെ സുധാകരനെ കണ്ടു. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മകന് മാത്രം കാണാനുള്ള അനുമതി നൽകിയത്. സുധാകരനെ ആശുപത്രി മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റുമെന്ന് മകൻ സഞ്ചോ​ഗ് അറിയിച്ചു. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്കാണ് മാറ്റുക. ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേത്ത് പോകാനാണ് ശ്രമം. ഇന്ന് തന്നെ ദില്ലിക്ക് പോകാനാണ് ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button