News

ഫോൺ ചോർത്തൽ വിവാദം: മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അനധികൃത ഫോൺ ചോർത്തലിലും നിരീക്ഷണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുരുതരമായ വിഷയത്തെ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടന്ന ഭരണഘടനാ ദിന പരിപാടിക്കിടെ തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്.

പ്രതിപക്ഷ നേതാക്കളുടെയും മുഖ്യമന്ത്രിയുടെ സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണവും ഫോൺ ചോർത്തലും നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൗരന്റെ സ്വകാര്യത ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സർക്കാർ സംവിധാനങ്ങൾ നിയമവിരുദ്ധമായി വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഫോൺ ചോർത്തൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി യാഥാർഥ്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button