മുഖ്യമന്ത്രിക്ക് 1.39 ലക്ഷത്തിന്റെ പുതിയ കക്കൂസുമായി കോണ്‍ഫറന്‍സ് ഹാള്‍ 1.50 കോടി രൂപയ്ക്ക് നവീകരിക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നു. പിണറായി വിജയന് നവകേരള സദസ്സ് കഴിഞ്ഞെത്തുമ്പോഴേക്കും നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം.
1,50,80,000 (ഒരുകോടി അമ്പത് ലക്ഷത്തി എണ്‍പതിനായിരം) രൂപയാണ് ചെലവ്. നവകേരള സദസ് കഴിഞ്ഞ് ഡിസംബര്‍ 24 നേ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റില്‍ മടങ്ങി വരൂ. അതിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

18.39 ലക്ഷമാണ് കോണ്‍ഫറന്‍സ് ഹാളിന്റെ ഇന്റീരിയര്‍ പ്രവൃത്തിക്കായി ചെലവഴിക്കുന്നത്. 17.42 ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍, 1.39 ലക്ഷത്തിന്റെ കക്കൂസ്, 1.85 ലക്ഷത്തിന്റെ സ്പെഷ്യല്‍ ഡിസൈനുള്ള ഫ്ലഷ് ഡോര്‍സ്, 74000 രൂപയുടെ അടുക്കള സാമഗ്രികള്‍ എന്നിവയും കോണ്‍ഫറന്‍സ് ഹാളിന്റെ സിവില്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13.72 ലക്ഷമാണ് എ.സിക്ക് വേണ്ടി മുടക്കുന്നത്. 6.77 ലക്ഷത്തിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തിക്കും പണം അനുവദിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് വര്‍ക്കിന് 79 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ 2023 മേയ് മാസം ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
- ബിവറേജസ് ഔട്ട്ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ; ടച്ച് സ്ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം
- എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു
- ലോകായുക്ത ഉൾപ്പെട്ട യോഗം മന്ത്രി വിളിച്ചു ചേർത്തത് ജനാധിപത്യ വിരുദ്ധം, വിമർശിച്ച് പ്രതിപക്ഷ നേതാവ്
- ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ജിജി തോംസന്റെ നിർണായക വെളിപ്പെടുത്തൽ
- വിമാനയാത്രാവിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളി എംഎം ഹസൻ








