News

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർ‌ട്ടുകൾക്കിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ യോഗം. കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ ചർച്ച ചെയ്ത് ഇവയിൽ തീരുമാനമെടുത്തിട്ടുണ്ട്.

എസ്.ഐ,ആറിലെ പരാതികൾ സംബന്ധിച്ചും മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചർച്ച ചെയ്തു.എസ്.ഐ,​ആറിനൊപ്പമുള്ള ഫോം 6ൽ മാറ്റമുണ്ടാകില്ല. അല്ലാത്ത സമയങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കുമ്പോൾ പഴയ ഫോം 6 തന്നെ നിലനിൽക്കും. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം,​ ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കരട് വോട്ടർപട്ടികയിൽ പരാതി ഉന്നയിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. എസ്.ഐ.ആറിലെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button