ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ജിജി തോംസന്റെ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തുറന്ന് പറച്ചിലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ‘ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ്കുമാർ തന്നോട് ചോദിച്ചു. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ.പറഞ്ഞു.
2016ൽ ദില്ലി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം. ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ . വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാൽ ബിജെപിയിലേക്ക് ചേരാൻ ആയിരുന്നു ഗ്യാനേഷ്കുമാറിന്റെ നിർദേശം.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നും പറഞ്ഞു. ജിജി തോംസൺ സർവീസിൽ ഇരിക്കെയാണ് ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്.




