News

ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൃത്യമായ നടപടി വേണം; ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന് ദീപ്തി മേരി വർഗീസ്

ഇ.എൻ. സുരേഷ് ബാബുവിനെതിരായ പരാതിയിൽ കൃത്യമായ നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് കർശനമായി ഇടപെടണമെന്നും അവർ കൊച്ചിയിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതി ഇമെയിലിൽ ലഭിച്ച ഉടൻ തന്നെ കെപിസിസി നേതാവ് അത് ഡിജിപിക്ക് കൈമാറിയിരുന്നുവെന്നും, എന്നാൽ സുരേഷ് ബാബുവിനെതിരെ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് സുരേഷ് ബാബുവിനെതിരെ പോലീസിലോ കോടതിയിലോ കേസ് നൽകാൻ തയ്യാറാകണമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. പാർട്ടി നേതാക്കളാണെങ്കിൽ പരാതികൾ ഒതുക്കിതീർക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും, പ്രതിപക്ഷ നേതാവ് സ്ത്രീ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും അവർ ചോദിച്ചു.

കൂടാതെ പി. ശശിക്കെതിരെയുള്ള വിവാദങ്ങളിലും അവർ പ്രതികരിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന തരത്തിൽ ഉയർന്ന പരാതികൾ കൊച്ചി ഡിസിപിയുടെ പരിധിയിലുള്ളതാണെന്നും, ആ അന്വേഷണവുമായി മുന്നോട്ടു പോകണമെന്നും പി. ശശിയുടെ ഫോൺ പരിശോധിക്കണമെന്നും ദീപ്തി ആവശ്യപ്പെട്ടു.

ജെബി മേത്തറിനെതിരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. നടപടിയെടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ലെന്നും, എന്നാൽ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാൻ സാധിക്കില്ലല്ലോയെന്നും അവർ വ്യക്തമാക്കി. വിഷയം കൃത്യമായി അന്വേഷിക്കണമെന്നും, അതിൽ രാഷ്ട്രീയം ഏതാണെന്ന് നോക്കേണ്ടതില്ലെന്നും ദീപ്തി മേരി വർഗീസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button