News

നാട് മഴക്കെടുതിയിൽ; മുഖ്യമന്ത്രിയുടെ പൊന്നാനി വിരുന്ന് വിവാദത്തിൽ, വിമർശനം ശക്തം

സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയ മുഖ്യമന്ത്രിയുടെ സൽക്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ശക്തമായത്. ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇടത് നേതാക്കൾ രംഗത്തെത്തി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തമുഖത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും മുൻനിശ്ചയിച്ച പരിപാടികൾ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചപ്പോൾ, നിലവിലെ മുഖ്യമന്ത്രി ജനങ്ങൾ ദുരിതത്തിലാവുമ്പോൾ വിരുന്നുകളിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ‘അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയാണെന്ന് വി.കെ. പ്രശാന്ത് പരിഹസിച്ചു.

ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ട സമയത്ത് മുഖ്യമന്ത്രി കാണിച്ചത് ഗുരുതരമായ ഔചിത്യമില്ലായ്മയാണെന്ന് എ.എ. റഹീം ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിച്ചതെന്നും വിരുന്നുകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സർക്കാരിനെതിരെ കളിയാക്കിക്കൊണ്ട് സി.പി.എം നേതാവ് പി. സരിനും ദൃശ്യങ്ങൾ പങ്കുവെച്ചു. നേരത്തെ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയും സമാനമായ രീതിയിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button