News

‘മുഖ്യമന്ത്രിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി’; കണ്ണൂരിലെ പ്രസംഗത്തിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് പരാതി നൽകിയത്. നവംബർ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങൾ ഒന്നും മറക്കില്ലെന്നും യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കിമെന്നായിരുന്നു വി.ഡി. സതീശൻ പ്രസംഗിച്ചത്. പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ കേസടുക്കാനുള്ള നീക്കത്തിനിടെയാണ് ഡി.വൈ.എഫ്.ഐയുടെ പരാതി.

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർ‌ദ്ദനങ്ങളെ ഓർ‌മ്മിച്ചു കൊണ്ട് ,​ തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമാണ് വി.ഡി. സതീശൻ പറഞ്ഞത്. ‘ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാദ്ധ്വാനം ചെയ്ത,​ മർദ്ദനം ഏറ്റുവാങ്ങിയ . ചോരപ്പുഴകൾ താണ്ടിവന്ന യൂത്ത് കോൺഗ്രസിലെ കൊച്ചനുജൻമാരോടും അനിയത്തിമാരോടും പറയുന്നു,​ നിങ്ങളെ സർക്കാർ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരയിൽ നിന്നുകൂടി പിറന്നതാണ് ഈ സർക്കാർ “എന്നും വി.ഡി. സതീശൻ പ്രസംഗത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button