News

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു

തിരുവനന്തപുരം: ശ്രീനരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനദ്ധ്യാപക തസ്‌തികയിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലുള്ള 36 അനദ്ധ്യാപക തസ്‌തികയിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പിഎസ്‌സ മുഖേന നടത്തുന്നത്.

പിഎസ്‌സിയുടെ നിലവിലുള്ള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിര‌ഞ്ഞെടുക്കുക. ഇതോടെ റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാനുള്ള സാദ്ധ്യതയായി. സർവകലാശാലയിൽ ആകെ 70 അനദ്ധ്യാപക തസ്‌തികകളാണ് നിലവിലുള്ളത്. ഇതിൽ പിഎസ്‌സിക്ക് വിട്ട 36 തസ്‌തികകൾ ഒഴികെ ബാക്കിയുള്ളവ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തന്നെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button