National

വോട്ടർപട്ടിക ക്രമക്കേട്: ഇന്ത്യ മുന്നണിയുടെ ബഹുജന റാലി ഇന്ന് ഡൽഹിയിൽ; 50,000-ത്തിലധികം പേർ പങ്കെടുക്കും

ഡൽഹി : വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വൻ പ്രതിഷേധ റാലി സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റാലി.അൻപതിനായിരത്തിലധികം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരും പോലീസും പ്രതീക്ഷിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന പ്രതിപക്ഷ നേതാക്കൾ, വിദ്യാർഥികൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റാലി. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന് ആധാരം.

റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3,000-ത്തിലധികം പോലീസുകാരെയും ഏകദേശം 10,000 അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.റാലിക്കെത്തുന്നവർ ഡൽഹിയിലെ പ്രാദേശിക ചെറുകിട വ്യാപാരികളിൽനിന്ന് ഉത്സവകാല സാധനങ്ങൾ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button