അര്‍ണബ് ചുഴലിക്കാറ്റ് തീരം തൊട്ടു, തെക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത

യാനം: അര്‍ണബ് ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു. പുതുച്ചെരിയിലെ യാനത്തിന് സമീപം പുലര്‍ച്ചെ 1.30 ഓടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണി ഏറെ നേരം ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടായി. കൂടാതെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അര്‍ണബ് ചുഴ ലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയും കാറ്റുമുണ്ട്.
ആന്ധ്രാ പ്രദേശ് തീരത്ത് താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തുടര്‍ന്ന് നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആന്ധ്രയിലെ പത്ത് ജില്ലകളിലും ഒഡീഷയിലെ ആറ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനട , കൊനസീമ ഉള്‍പ്പടെ ആന്ധ്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്




