News

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ മലപ്പുറം യാത്രക്കുള്ള ചാർട്ടേർഡ് വിമാനത്തിന്‍റെ ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇനിയും വിശദീകരണം നൽകിയിട്ടില്ല. കർണാടക മന്ത്രി കെ ജെ ജോർജിന്‍റെ ബന്ധുവിന്‍റെ വിമാനം എന്നാണ് സൈബർ കോൺഗ്രസ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും.

മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ആരോപിച്ചിരുന്നു. ചാർട്ടേർഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നു. നേരത്തെ മംഗലപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മറച്ചു വച്ചു. ഇത് ജനങ്ങളുടെ സർക്കാർ അല്ല, മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേ എന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നത്.

സണ്ണി ജോസഫ് ഇതുവരെ മന്ത്രിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ല. ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകൾ തുടരുകയാണ് മന്ത്രിമാർ. സ്പോൺസർമാരുടെ ചിലവിലാകുമ്പോൾ സർക്കാരിന് നഷ്ടം ഇല്ലെന്ന വാദം തെറ്റാണ്. മന്ത്രിമാർക്ക് സൗജന്യം നൽകാൻ നിരവധി പേരുണ്ടാകും. സമ്മർദ്ദങ്ങൾക്കും താത്പര്യങ്ങൾക്കും വിധേയരാവാതിരിക്കാനാണ് സർക്കാർ തന്നെ ചെലവുകൾ വഹിക്കുന്നതെന്നും മുൻ വ്യവസായ വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button