News

“യുഡിഎഫ് 89 സീറ്റ് നേടും; പിണറായി പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ല: സർവേ റിപ്പോർട്ടുമായി പി.വി. അൻവർ”

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ് വൻ വിജയം കൊയ്യുമെന്ന് പി.വി. അൻവർ. തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. യുഡിഎഫ് 89 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും മലബാറിൽ ‘ആന്റി പിണറായി’ തരംഗം ശക്തമാണെന്നും അൻവർ അവകാശപ്പെട്ടു.

യുഡിഎഫ് 89 സീറ്റുകളിൽ വിജയിക്കും. മലബാറിലെ 60-ൽ 40 സീറ്റുകളും യുഡിഎഫ് നേടും. മധ്യകേരളത്തിൽ 21 സീറ്റും തെക്കൻ കേരളത്തിൽ 25 സീറ്റും യുഡിഎഫിന് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം വലിയ രീതിയിൽ കുറയുമെന്നും, പിണറായി പരാജയപ്പെട്ടാൽ പോലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അൻവർ പറഞ്ഞു.

മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് തൂത്തുവാരും. ബേപ്പൂരിൽ താൻ വിജയിക്കുമെന്നും മലമ്പുഴയിൽ എസ്. സുരേഷ് വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ ഇന്ന് വൈകുന്നേരത്തോടെ വിവിധ ദേശീയ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button