News

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. കൊടിഞ്ഞാംപാറ സ്വദേശിയായ ജോൺകുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മേനോൻപാറയ്ക്ക് സമീപം കൂരങ്കാടാണ് ദാരുണ സംഭവമുണ്ടായത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സമയം വീട്ടിൽ കുഞ്ഞുങ്ങളുടെ അമ്മയും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ കാണാതായതോടെ പരിശോധിച്ചപ്പോഴാണ് വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button