News

പ്രിയ‌ദർശിനിയിൽ നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ; പദ്ധതിയുടെ നൂറാംദിനം ആഘോഷമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് 100 ദിവസം പൂ‌ർത്തിയാകുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി വിതരണം ചെയ്യുന്നത്. ‘പ്രിയദർശിനി’ പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി ജോൺ വ്യക്തമാക്കി. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. വരുന്ന ദിവസങ്ങളിലും ഇതേ രീതിയിൽ തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button