News
സംസ്ഥാനത്ത് ഇന്നും രാത്രിയിൽ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് എൽനീനോ പ്രതിഭാസത്തെ തുടർന്ന് മഴ വീണ്ടും കുറഞ്ഞതോടെ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഇന്നും ഉണ്ടാകുമെന്ന് അറിയിപ്പ്. ഏഴ് മുതലാണ് നിയന്ത്രണം ആരംഭിച്ചത്. അന്തരീക്ഷ താപനില ഉയർന്നതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം കൂടി. ഇതോടെയാണ് നിയന്ത്രണം വേണ്ടിവന്നതെന്ന് കെഎസ്ഇബി അറിയിച്ചു.
രാജ്യമാകെ വൈദ്യുതി ആവശ്യകത വർദ്ധിച്ചു അതിനാൽ പവർ എക്‌സ്‌ചേഞ്ച് വഴി ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായി. മഴയില്ലാത്തതിനാൽ ഇന്ന് വൈദ്യുതി ഉപഭോഗം മുൻദിവസങ്ങളെക്കാൾ 500 മെഗാവാട്ട് വരെ വർദ്ധിക്കാനിടയുണ്ട്. ഇതിനാൽ പവർ എക്‌സ്‌ചേഞ്ച് വഴി വാങ്ങുന്ന വൈദ്യുതി ആവശ്യത്തിന് ലഭ്യമായില്ലെങ്കിൽ നിയന്ത്രണമുണ്ടാകാം എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.




