KeralaNews

പാർലമെൻ്റിൻ്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെൻ്റിൻ്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും. വനിത സംവരണ ഭേദഗതി ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള നീക്കത്തോടെ ആയിരുന്നു തമിഴ് നാട്, ബംഗാൾ സംസ്ഥങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യേക സമ്മേളനം വിളിച്ചത്.

എന്നാൽ മോദി സർക്കാരിൻ്റെ നീക്കം ഇന്നലെ ദയനീയമായി ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. ബിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷം വനിത സംവരണത്തിന് എതിരെന്ന പ്രചാരണം നടത്താന് ആണ് ബി ജെ പി ശ്രമം. ഭരണഘടന ഭേദഗതി ബിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷം വനിതകൾക്ക് എതിരെന്ന മുദ്രാവാക്യം ഉയർത്തി ബി ജെ പി എം പിമാർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ തമിഴ്നാട് സംസ്ഥാനങ്ങളിലും ഇതേ പ്രചാരണം നടത്തി വനിത വോട്ടുകൾ നേടാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. എന്നാൽ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി രാജ്യത്തിൻ്റെ ഫെഡറലിസം തകർക്കുകയായിരുന്നു ബിജെപി ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button