News

വീട്ടിൽ നിന്ന് പിടിച്ചത് 67 ലിറ്ററിലധികം മദ്യശേഖരം, ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെ രിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻ‌ഡ് ചെയ്തത്.

എക്സൈസ് എ. സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ ഇന്ന് രാവലെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ആന്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 55എ നിയമവിരുദ്ധമായ മദ്യം കടത്തും കൈവശം വയ്ക്കലുമാണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.

55ഐ അനധികൃത മദ്യവിൽപനയോ അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്ന കുറ്റമാണ്.വീട്ടിലെ പരിശോധനയ്ക്കിടെ ​​​വൈ​​​ൻ​​​ ​​​അ​​​ട​​​ക്കം​​​ ​​​വി​​​ല​​​കൂ​​​ടി​​​യ​​​ 67.5​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വി​​​ദേ​​​ശ​​​ ​​നി​​​ർമി​​​ത​​​ ​​​മ​​​ദ്യമാണ് ​​​ ​​​ക​​​ണ്ടെ​​​ത്തിയത്. ​​​ലി​​​റ്റ​​​റി​​​ന് 50000​​​ ​​​രൂ​​​പ​​​യ്ക്ക് ​​​മു​​​ക​​​ളി​​​ൽ​​​ ​​​വി​​​ല​​​യു​​​ള്ള​​​ ​​​മ​​​ദ്യം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പി​​​ടി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം. എ​​​സ്ഐടി ​​​അം​​​ഗ​​​മാ​​​യ​​​ ​​​വ​​​യ​​​നാ​​​ട് ​​​ക്രൈം​​​ ​​​ബ്രാ​​​ഞ്ച് ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​പി.​​​എ​​​ൽ.​​​ഷാ​​​ജു​​​വി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​റെ​​​യ്ഡ്.​​​ ഇന്നലെ ​​​രാ​​​വി​​​ലെ​​​ ആറ്​​​ ​​​മ​​​ണി​​​ക്ക് ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​വൈ​​​കി​​​ട്ട് 6.15​​​ ​​​വ​​​രെ​​​ ​​​നീ​​​ണ്ടു.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button