‘ശബരിമലിയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ല’; കോടതിയുടേത് അമിത ഇടപെടലാണെന്ന് കെ മുരളീധരൻ

തൃശൂർ: ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ ഇക്കാര്യം താൻ തുടങ്ങിവച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ ദേവസ്വത്തിന് റോളില്ല, സർക്കാരിനും റോളില്ല, ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
‘എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ? ശബരിമലയിൽ ദേവസ്വത്തിന് റോളില്ല, സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നത്. ക്ഷേത്രങ്ങളുടെ കാര്യത്തിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണ്. ഞാൻ അത് നിയമസഭയിൽ തുടങ്ങിവച്ചിട്ടുണ്ട്. അവിടെ ആകുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്ത് പറയുമ്പോൾ ആണല്ലോ കോടതി അലക്ഷ്യം വരിക’- കെ മുരളീധരൻ പറഞ്ഞു




