News

നേമം തിരഞ്ഞെടുപ്പ് ഹൈക്കോടതിയിൽ; രാജീവ് ചന്ദ്രശേഖറിനെതിരെ ശബരീനാഥന്റെ ഹർജി

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ ഹൈക്കോടതിയിൽ. രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ ചേർക്കാത്തത് ചട്ടലംഘനമാണെന്നും അതിനാൽ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

മൂന്നിടങ്ങളിലെ സ്വത്ത് വിവരം മനഃപൂ‌ർവ്വം മറച്ചുവച്ചെന്നും ഇതിന്റെ വസ്തുത പരിശോധിക്കാതെയാണ് വരണാധികാരി നാമനിർദേശ പത്രിക അംഗീകരിച്ചതെന്നും ശബരീനാഥൻ ഹർജിയിൽ ആരോപിക്കുന്നു. ഇതിനെതിരെ വരണാധികാരിയ്ക്ക് പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് കേസ് നൽകാനാണ് വരണാധികാരി ആവശ്യപ്പെട്ടതെന്നും ശബരീനാഥൻ പറഞ്ഞു.

അതേസമയം, കഴക്കൂട്ടം എംഎൽഎ വി മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനപ്രതിനിധ്യ നിയമം വി മുരളീധരൻ ലംഘിച്ചെന്നാണ് കടകംപള്ളിയുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button