News

സർക്കാർ 24 ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങുന്നു,​ ചെലവ് 9.60 കോടി രൂപ

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി സർക്കാർ 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങുന്നു. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായാണ് വാഹനങ്ങൾ വാങ്ങുന്നത്. ഇതിനായി 9.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും ബാക്കിയുള്ള രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയിം സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കും ഉപയോഗിക്കും.

മന്ത്രിമാർ നിലവിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കാലപ്പഴക്കം കാരണം തകരാറിലായതും അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാകുന്നതും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങുന്നതെന്നാണ് വിവരം. വിനോദ സഞ്ചാര വകുപ്പിനാണ് വാഹനങ്ങൾ വാങ്ങുന്നതിന് ചുമതല നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button