News

വിദേശയാത്രാ വിവാദത്തിൽ മന്ത്രി ഒ.ജെ. ജനീഷ്: ‘മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? എന്റെ വയസ് 37, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല’

കൊല്ലം: മന്ത്രിമാരുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെയല്ല, ഞങ്ങൾ പോയതെന്നും യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. കായിക വകുപ്പിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. ഉള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തും. സ്റ്റേഡിയങ്ങളുടെ നിർമ്മാണം വേഗത്തിൽ പുർത്തിയാക്കും.

മെസ്സിയെ കൊണ്ട് വരാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോയെന്നും അന്വേഷണം നടക്കും. മെസ്സിയുടെ പേരിൽ കോടികളും ലക്ഷങ്ങളും വെറുതെ സമാഹരിച്ചു. റിപ്പോർട്ടർ ടി വി പ്രതിയായാൽ എല്ലാ സ്ഥലവും പരിശോധിക്കും. ന്യൂസ് റൂമിൽ അർഹതപ്പെട്ടവരെ ഇരുത്തണമെന്നും അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button