മേപ്പാടി ദുരന്തം! മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ച് അമിത് ഷാ

വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങളുടെയും ദുരന്തത്തിന്റെയും വിശദാംശങ്ങൾ ആരാഞ്ഞ കേന്ദ്രമന്ത്രി, പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു.
ദുരന്തമുഖത്ത് കേരള സർക്കാർ ഇതുവരെ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ അദ്ദേഹം പൂർണ്ണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം, ഈ വലിയ അപകടത്തെക്കുറിച്ച് ഗൗരവമേറിയ ഉന്നതതല അന്വേഷണം നടത്തണമെന്ന് അമിത് ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്ന കാര്യത്തിൽ ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭായോഗം ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.




