News

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: കൂടുതൽ പി.എസ്.സി അംഗങ്ങൾ കുരുക്കിൽ? ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി എസ് സിയിലെ കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. ഇതിനകം നാല് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ചെയർമാൻ അടക്കമുള്ളവർക്കാണ് ഇനി നോട്ടീസ് നൽകുക. അതേസമയം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നോട്ടീസിനെ എതിർക്കുകയാണ് പി എസ് സി. കമ്മീഷൻ ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് പി എസ് സി നിലപാട്. എന്നാൽ, എവിടെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിൻ്റെ വിവേചനാധികാരമാണെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. പി എസ് സിയുടെ ആവശ്യത്തിൽ ക്രൈം ബ്രാഞ്ച് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button