News

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ മെത്തകൾ സൂക്ഷിക്കുന്ന ഗോഡൗണിൽ വൻതീപിടിത്തം. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടമാണിത്. പുക ഉയരുന്നത് കണ്ട ആളുകളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല.

ഇന്ന് രാവിലെ 10.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആദ്യം മെത്തകളിലാണ് തീപിടിച്ചതെന്നാണ് നിഗമനം. അതേസമയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ വൻനാശനഷ്ടം സംഭവിച്ചതായാണ് സൂചന. ഗോഡൗണിന്റെ തൊട്ടടുത്ത കെട്ടിടത്തിലേയ്ക്കും തീപടർന്നിട്ടുണ്ട്.

ഈ കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി.നിലവിൽ ഫയർ ഫോഴ്സിന്റെ അഞ്ചുയൂണിറ്റുകളാണ് തീയണക്കാൻ ശ്രമിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ഈ സ്ഥലത്ത് നേരത്തെയും തീപിടിത്തമുണ്ടായതായി നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button