News

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി; 20 കോടി രൂപ തുടക്ക വകയിരുത്തൽ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയമസഭയിലെ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം.

മുൻ സർക്കാരുകൾ കാലാകാലങ്ങളായി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കാൻ സാധിക്കാത്ത ലൈറ്റ് മെട്രോ പദ്ധതി ഈ സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി നിർണായകമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button