News

കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദം: പുതുക്കിയ റാങ്ക് പട്ടികയിൽ ശ്യം കൃഷ്ണന് ഒന്നാം റാങ്ക്; നിയമന ശുപാർശ അയക്കും

തിരുവനന്തപുരം : കേരള ആസൂത്രണ ബോർഡ് പരീക്ഷ വിവാദത്തിൽ പിഎസ് സി പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും. പഴയ ഒന്നാം റാങ്കുകാരൻ അരുൺ പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാരിന് കത്ത് നൽകും. ഇന്ന് പിഎസ്‍സി

യോഗം ചേരുന്നുണ്ട്. ആദ്യം മൂന്നാം റാങ്കിലായിരുന്ന ശ്യാം കൃഷ്ണൻ പുനഃമൂല്യനിർണയത്തിന് ശേഷമുള്ള പുതിയ റാങ്ക് പട്ടികയിലാണ് ഒന്നാം സ്ഥാനം നേടിയത്. നേരത്തെ ഒന്നാം റാങ്ക് നേടി ഈ തസ്തികയിൽ ജോലി ചെയ്തുവന്നിരുന്ന അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിനെത്തുടർന്നാണ് കേസും പുനഃമൂല്യനിർണയവും ഉണ്ടായത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിയമന നടപടികളിൽ കൂടുതൽ വ്യക്തതയ്ക്കായി ഹൈക്കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button