News
ബാറിൽ മദ്യം വാങ്ങാൻ ഇനി ആധാർ വേണോ? കർശന നിർദേശവുമായി എക്സൈസ് മന്ത്രി; പുതിയ തീരുമാനം എന്ത്?

തിരുവനന്തപുരം: ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമാക്കിയതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂവെന്ന് സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശം നൽകി എക്‌സൈസ് മന്ത്രി എം ലിജു. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസാണ്. ഇത് കർശനമായി പാലിക്കണം. ഈ നിയമം പാലിക്കുന്നതിലെ വീഴ്‌ചയാണ് നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബാറിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും എം ലിജു വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ എക്‌സൈസ് നയം നവംബറിൽ നിലവിൽ വരും. ഹൈക്കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതെന്നും എം ലിജു കൂട്ടിച്ചേർത്തു.




