Business

സ്വർണവില താഴേക്ക്,​ ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടോ?​ ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ അടിക്കടിയുള്ള മാറ്റം തുടരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 25രൂപ കുറഞ്ഞ് 13,450രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,07,800 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 295 രൂപയുടെ വർദ്ധനയോടെ 13,475 രൂപ എന്ന നിലയിലായിരുന്നു വിപണി.

ഈ മാസത്തിന്റെ ആദ്യദിനത്തിൽ സ്വർണവില താഴേക്കിറങ്ങിയെങ്കിലും തുട‌ർന്നുള്ള ദിനങ്ങളിൽ നിരക്ക് ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. കുറച്ചുദിവസങ്ങളായി പ്രതീക്ഷിക്കാത്ത തരത്തിലാണ് സ്വർണവില മാറിമറിയുന്നത്. സ്വർണവിലയിലെ അടിക്കടിയുള്ള ഏറ്റക്കുറച്ചിൽ ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്.കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം(ജൂൺ 30)​ 1,​04,​160 രൂപയായിരുന്നു ഒരു പവന്റെ വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സമാധാന ചർച്ചകളുടെ പുരോഗതി പോലും സ്വർണത്തിന്റെ നിരക്കിനെ കാര്യമായി ബാധിക്കുന്നുണ്ട്. വെള്ളി ഒരു ഗ്രാമിന് 250 രൂപയാണ്. ജൂലായ് രണ്ടിന് വെള്ളിവില ഒരു ഗ്രാമിന് 245 രൂപയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button