BusinessNews

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ആഭരണപ്രേമികൾക്ക് ആശ്വാസം, അറിയാം ഇന്നത്തെ നിരക്കുകൾ!

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. പവന് 1,00,920 രൂപയും ഗ്രാമിന് 12,615 രൂപയുമാണ് ഇന്നത്തെ(നവംബർ 15) നിരക്ക്. ഈ മാസം നവംബർ അഞ്ച്, ആറ് തീയതികളിൽ പവന് 1,07,080 രൂപയെന്ന (ഗ്രാമിന് 13,385 രൂപ) റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില, നവംബർ 13-ന് 1,00,720 രൂപയിലേക്ക് (ഗ്രാമിന് 12,590 രൂപ) താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. സ്വർണത്തോടൊപ്പം ഇന്ന് വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 195 രൂപയും കിലോഗ്രാമിന് 1,95,000 രൂപയുമാണ് നിരക്ക്.

ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും യുദ്ധങ്ങളും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വഴിവെക്കുന്നത്. കൂടാതെ, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ആഗോള വിപണിയിൽ വില ഉയരാൻ കാരണമാകുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളുമാണ് കേരളത്തിലെ സ്വർണ-വെള്ളി നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button