Business

എട്ടുമാസത്തെ കാത്തിരിപ്പിന് വിരാമം; പവൻ വില ഒരു ലക്ഷത്തിന് താഴെ! സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിനൊടുവിൽ സ്വർണവില പവന് ഒരു ലക്ഷത്തിൽ താഴെയെത്തി. എട്ട് മാസത്തിന് ശേഷമാണ് സ്വർണവില ഒരുലക്ഷത്തിൽ താഴെയെത്തുന്നത്. ഇന്ന് പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ് വിപണി വില. ഇന്ന് മാത്രം പവന് 560 രൂപയാണ് കുറഞ്ഞത്. ഇന്നലെയും സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്.

ഇതിന് മുമ്പ് സ്വർണവില പവന് ഒരു ലക്ഷത്തിൽ താഴെയെത്തുന്നത് 2026 മാർച്ച് 23ന് രാവിലെയാണ്. 99,480 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ, അന്നേദിവസം ഉച്ചയ്‌ക്ക് ശേഷം വില വീണ്ടും കൂടി 1,05,080 ആയി. 2025 ഡിസംബർ അവസാനമാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ശേഷം 2026 ജനുവരി 29ന് പവൻ വില 1,31,160 എന്ന സർവകാല റെക്കോർഡിലുമെത്തി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകളും ഡോളർ ശക്തിപ്പെട്ടതുമാണ് ഇപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണവില കുറയാൻ കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button