News
സ്വർണവില വീണ്ടും ഉയർന്നു; പവന് ഒരു ലക്ഷത്തിന് മുകളിൽ, ആഭരണപ്രേമികൾക്ക് നിരാശ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ച് 1,00,920 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 12,615 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,00,720 രൂപയായിരുന്നു വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് സ്വർണവില വീണ്ടും ഉയർന്നിരിക്കുന്നത്. നിലവിലെ വില ഈ മാസത്തെ ഉയർന്ന നിരക്കായ 1,07,080 രൂപയേക്കാൾ പവന് 6,160 രൂപ കുറവാണ്. അമേരിക്കൻ പണപ്പെരുപ്പവും പലിശനിരക്ക് കൂടാനുള്ള സാധ്യതകളും ഡോളർ സൂചിക കരുത്താർജിച്ചതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.




