മാസപ്പടി കേസിലെ ഇഡി ശുപാർശ ; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ.ഡിയുടെ കത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചു, പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് എ.ജി നിയമോപദേശം നൽകിയിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഇതോടെ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇ.ഡി ശുപാർശയിൽ ഇന്നോ നാളെയോ നിയമോപദേശം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു. നിയമോപദേശം കിട്ടിയാൽ ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ ആശങ്കയില്ലെന്നും അക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.




