News

അമിത് ഷാക്കെതിരായ പരാമർശക്കേസ്: രാഹുൽ ഗാന്ധിക്ക് വൻ ആശ്വാസം! അപകീർത്തിക്കേസിൽ കുറ്റവിമുക്തനാക്കി കോടതി

സുൽത്താൻപുർ: അമിത് ഷാക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി. കേസ് പരിഗണിച്ച സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി.

അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാൽ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നായിരുന്നു കോടതിയിൽ കോൺഗ്രസ് നേതാവിൻ്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധ പ്രസ്താവിച്ചത്.

ഇന്ന് കേസിൽ വിധി വരുന്നതിനാൽ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് സുൽത്താൻപുരിലേക്ക് പോകാനായെത്തിയ അദ്ദേഹത്തെ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കളും ചേർന്നാണ് സ്വീകരിച്ചത്. വഴിമധ്യ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു. എന്നാൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിരുന്നില്ല. അദ്ദേഹം കോടതിയിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button