News
ആറ്റിങ്ങലിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: ഊരുപൊയ്കയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരിച്ചത്. കുറ്റാന്വേഷണ മികവിനുള്ള 2025ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ നേടിയിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



