News

സാക്ഷിയെ ലക്ഷ്യമിട്ട് ആക്രമണം; തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്റെ അതിക്രമം

തിരുവനന്തപുരം: കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം. ചിറ്റാട്ടുമുക്കിൽ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ചിറ്റാട്ടുമുക്ക് സ്വദേശി ഫെബിന് (37) ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ വർഷമാണ് ഇതേ പ്രതികൾ ഫെബിന്റെ സുഹൃത്തിനെ ആക്രമിച്ചത്. ഈ കേസിലെ ദൃക്‌സാക്ഷിയായിരുന്നു ഫെബിൻ. കോടതിയിൽ സാക്ഷി പറഞ്ഞതിനാണ് അന്നത്തെ കേസിലെ മൂന്നാം പ്രതിയായ വിനോജ് , ക്ലിന്റൺ എന്നിവർ ചേർന്ന് ഫെബിനെ ആക്രമിച്ചത്.

ഇരുവരും കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയുടെ സംഘത്തിലെ അംഗങ്ങളാണ്.ഫെബിന്റെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. ഫെബിൻ സഞ്ചരിച്ച സ്‌കൂട്ടറും ഇവർ തകർത്തു. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഫെബിൻ. പ്രതികള്‍ക്കായി കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button