News
റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു

തിരുവനന്തപുരം: ശ്രീനരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനദ്ധ്യാപക തസ്തികയിലേക്കുള്ള നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലുള്ള 36 അനദ്ധ്യാപക തസ്തികയിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പിഎസ്സ മുഖേന നടത്തുന്നത്.
പിഎസ്സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടെ റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാനുള്ള സാദ്ധ്യതയായി. സർവകലാശാലയിൽ ആകെ 70 അനദ്ധ്യാപക തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ പിഎസ്സിക്ക് വിട്ട 36 തസ്തികകൾ ഒഴികെ ബാക്കിയുള്ളവ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തന്നെ തുടരും.




