News

റേഷൻ കട തുറക്കുന്നതു വരെ കാത്തു നിൽക്കേണ്ട, ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം

തിരുവനന്തപുരം: റേഷൻ വാങ്ങാൻ കടയിലേക്ക് പോയി ബുദ്ധിമുട്ടേണ്ട,​. 24 മണിക്കൂറും റേഷൻ സാധനങ്ങൾ വാങ്ങാൻ ഭക്ഷ്യവകുപ്പ് സംവിധാനം ഒരുക്കുന്നു. ബാങ്ക് എ.ടി.എം മാതൃകയിൽ പ്രവർത്തിക്കുന്ന അന്നപൂർത്തി ഗ്രെയിൻ എ.ടി.എം വഴി റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ കൈപ്പറ്റാം. 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോ മെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. അഞ്ച് മിനിട്ടിനുള്ളിൽ ഏകദേശം 50 കിലോവരെ ധാന്യം നൽകാൻ യന്ത്രത്തിന് കഴിയും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. റേഷൻ വിതരണം കൂടുതൽ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള പുതിയ ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു,​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button