പാസ്പോർട്ടും നഷ്ടമായി ഇറാനിൽ കുടുങ്ങി മലയാളി യുവാവ്; സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായി ഇറാനിൽ കുടുങ്ങി മലയാളി യുവാവ്. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് കുടുങ്ങിയത്. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്ർപോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്.
പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരുഫിക്കേഷനായി അക്ഷയ് തന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ പരിശോധന കഴിഞ്ഞ് അധികൃതർ പാസ്പോർട്ട് തിരികെ നൽകിയില്ലെന്നാണ് യുവാവ് പറയുന്നത്. ആദ്യം പാസ്പോർട്ടും മറ്റ രേഖകളും കപ്പലിലെ ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയിരുന്നതെന്നും പക്ഷെ കപ്പൽ ഇറാനിലെത്തിയ ശേഷം തിരികെയുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്ന് അറിയുന്നതെന്നും അക്ഷയ് വ്യക്തമാക്കി.11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു.
ജോലി ദുബായിലാണെന്ന് പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി
കിട്ടിയതെന്നും അക്ഷയ് കൂട്ടിച്ചേർത്തു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ ഇടപ്പെട്ടു. അക്ഷയുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നൽകിയതായാണ് വിവരം.



