News

‘ഓപ്പറേഷൻ തുഫാൻ’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല; ലഹരി ശൃംഖലകൾക്കെതിരെ സംസ്ഥാനവ്യാപക നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി Ramesh Chennithala. അധികാരമേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ‘ഓപ്പറേഷൻ തുഫാൻ – ദ നർക്കോ ഹണ്ട്’ പദ്ധതിക്ക് മന്ത്രി തുടക്കമിട്ടത്. സംസ്ഥാനത്തെ ലഹരി ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിജിപിയുടെയും പോലീസ് ഉപദേഷ്ടാവിന്റെയും സാന്നിധ്യത്തിലായിരുന്നു വാർത്താസമ്മേളനം. സംസ്ഥാനമൊട്ടാകെ വ്യാപക റെയ്ഡുകളും രഹസ്യാന്വേഷണ നടപടികളും ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. ലഹരി വിൽപ്പനക്കും കടത്തിനുമെതിരെ കടുത്ത നടപടികളായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളെയും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളെ ‘ഗുഡ് മോണിംഗ്’ പറഞ്ഞ് സ്വീകരിക്കുന്ന സൗഹൃദപരമായ സമീപനം നടപ്പിലാക്കും. പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ ശുചീകരിക്കുകയും വർഷങ്ങളായി കെട്ടിക്കിടക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്യും.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് പൊലീസ് പരിശീലന രീതികളിലും സിലബസിലും മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സംവിധാനങ്ങളും കർശന നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘകരെയും പോലീസിനെ വെല്ലുവിളിക്കുന്നവരെയും വെച്ചുപൊറുപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും Ramesh Chennithala കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button