News

വയനാട് അപകടം; സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് ദുരന്തമെന്ന് ആരോപണം

തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ അകപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനത്തിനായി മീനങ്ങാടിയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമുൾപ്പെടെ വിവിധ സേനകൾ സജീവമാണ്. കോഴിക്കോട് നിന്നുള്ള സേന ഉടൻ എത്തിച്ചേരുമെന്നും അത്യാവശ്യമെങ്കിൽ തൃശൂരിൽ നിന്നും സേനയെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതാണ്. ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും കഴിഞ്ഞ മാസം 20ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗം ചേർന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ കരാറുകാർ മന്ത്രിയുടെയും ബന്ധപ്പെട്ട അധികൃത‌രുടെയും നിർദേശം പാലിച്ചില്ല.’- വി ഡി സതീശൻ പറഞ്ഞു.റവന്യുമന്ത്രി എ പി അനിൽകുമാറും വയനാടിന്റെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖും സംഭവസ്ഥലത്ത് ഉടനെത്തുമെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button