ഒളിവിൽ നിന്ന് വീണ്ടും ഭീഷണി; പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഭീഷണിയായി രംഗത്ത്. ഊന്നുകൽ സിഐയെയാണ് അർജുൻ ഭീൽണിപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് കൊടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അർജുൻ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.




