News

തിരുപ്പരൻകുണ്ഡ്രം കാർത്തിക ദീപ വിവാദം: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറസ്റ്റിൽ

മധുര: തിരുപ്പരൻകുണ്ഡ്രം കാർത്തിക ദീപ വിവാദത്തെത്തുടർന്ന് ത‌ർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ നൈനാ‌ർ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നേരത്തേ വീട്ടുതടങ്കലിലായിരുന്ന ഇദ്ദേഹം, സുരക്ഷാ സന്നാഹങ്ങൾ വെട്ടിച്ച് തിരുപ്പരൻകുണ്ഡ്രത്തിലേക്ക് യാത്രതിരിച്ചപ്പോഴാണ് തിരുനെൽവേലി താഴെയൂരിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നൈനാർ നാഗേന്ദ്രന് പുറമേ അഞ്ഞൂറോളം ഹിന്ദു മുന്നണി, ബിജെപി നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കി. ബിജെപി നേതാക്കളായ രാജസിംഹ, വിനോജ് എന്നിവരെയും മലയിലേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. തിങ്കളാഴ്‌ച രാത്രി ഒമ്പത് മണി മുതൽ നവംബർ 25 രാവിലെ 10 മണി വരെയാണ് മധുരയിൽ നിരോധനാജ്ഞയും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രഭരണസമിതി നടത്തുന്ന അംഗീകൃത മതപരമായ ചടങ്ങുകൾക്ക് മാത്രമാണ് ഇളവുള്ളത്.സംഘർഷസാദ്ധ്യത കണക്കിലെടുത്ത് 5,600ലധികം പൊലീസുകാരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി 700ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചു. പ്രധാന സ്ഥലങ്ങളിൽ ബോംബ് നിർവീര്യസേന പരിശോധന നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button