News
നവംബർ 30ന് നിയമസഭാ സമ്മേളനം തുടങ്ങും; നിർണായക ബില്ലുകൾ അവതരിപ്പിക്കും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പ്രധാനമായും നിയമനിർമ്മാണത്തിനാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സമഗ്ര കായിക ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് നിരോധന ബിൽ തുടങ്ങി ഒട്ടേറെ ബില്ലുകളാണ് സമ്മേളനത്തിൽ കൊണ്ടുവരിക. സമ്മേളന കാലയളവിലെ സന്ദർശക തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.എൽ.എമാരെയും കാണുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്നും സ്പീക്കർ അറിയിച്ചു.



