News
തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ: സുരേഷ്ഗോപി
തൃശൂർ: അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5 വർഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
- തിരുവനന്തപുരത്ത് കനത്ത മഴക്കെടുതി; ഒറ്റ മണിക്കൂറിൽ 91 മില്ലിമീറ്റർ മഴ, ദുരിതത്തിലായി നൂറുകണക്കിന് ജനങ്ങൾ
- റാങ്ക് ലിസ്റ്റിലുള്ളവർക്ക് ആശ്വാസം; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു
- ‘മുഖ്യമന്ത്രിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി’; കണ്ണൂരിലെ പ്രസംഗത്തിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ
- ബിഗ് ബോസ് മലയാളം സീസൺ 8ൽ ഫൈനൽ ഫൈവിൽ ആരൊക്കെ? പ്രവചനവുമായി അഖിൽ മാരാർ
- കൊലവിളി പ്രസംഗത്തിൽ നടപടി; ടി.എ. മധുസൂദനനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം








