News

‘ജെൻസി കാലത്ത് ഈ കൊലവിളി മുദ്രാവാക്യങ്ങൾക്ക് പ്രസക്തിയില്ല’; പയ്യന്നൂരിലെ തിരിച്ചടിക്ക് കാരണം വ്യക്തമാക്കി വിമർശനം

തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി എ മധുസൂദനൻ കൊലവിളി പ്രസംഗം നടത്തിയതിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. പയ്യന്നൂരിലെ സീറ്റുപോലും കൈവിട്ടുപോകാൻ കാരണം ഇതുപോലെയുള്ള അക്രമവും കൊലവിളിയുമാണ്. ജെൻസി കാലഘട്ടത്തിൽ ചെലവാകാത്ത മുദ്രാവാക്യങ്ങളാണിതെന്ന് മന്ത്രി പറഞ്ഞു. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നുമായിരുന്നു പ്രസംഗത്തിൽ മധുസൂദനന്റെ മുന്നറിയിപ്പ്.

പാർട്ടിയെ കൂടുതൽ നാശത്തിലേയ്ക്ക് മാത്രമേ ഇത് നയിക്കൂ. അങ്ങനെ കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്. എന്തെങ്കിലും ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ കർശന നടപടി സ്വീകരിക്കും. ജഡ്‌ജിയെപ്പോലും ഭീഷണിപ്പെടുത്തുന്നത് പണ്ടുകാലത്തെ തുരുമ്പിച്ച കാര്യമാണ്. കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല എന്ന കാലമൊക്കെ കഴിഞ്ഞു. ആർക്കും ആരാച്ചാരുടെ ചുമതല നൽകിയിട്ടില്ല. യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും ദുഃഖമുണ്ടാക്കിയ വിധിയാണ് അരിയിൽ ഷുക്കൂർ വധക്കേസിലേത്.

എന്നാൽ നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. ജഡ്ജിയെ ചീത്ത പറയുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ നാട്ടിൽ ഇനി ചെലവാകില്ല’- മന്ത്രി വ്യക്തമാക്കി.പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മധുസൂദനന്റെ കൊലവിളി പ്രസംഗം. സോഷ്യൽ മീഡിയയിൽ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി. വിധി പ്രസ്‌താവന നടത്തിയ ജഡ്ജിയെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button