News

തൃശൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

തൃശൂർ: ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ രണ്ട്‌ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. ആളൂർ ആനത്തടം പീണിക്ക പറമ്പിൽ രാജുവിന്റെ മകൻ ജുവിൻ രാജുവാണ് (16) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. അപകടസമയത്ത് ജുവിനൊപ്പമുണ്ടായിരുന്ന അനന്തകൃഷ്‌ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജൂൺ 15നാണ് അപകടം സംഭവിച്ചത്. പൊലീസ് ഡാൻസാഫ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് കുട്ടികൾ സഞ്ചരിച്ച ഇല‌ക്ട്രിക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേയ്‌ക്ക് സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടർ കദളിച്ചിറയിൽവച്ച് വലതുവശത്തേയ്‌ക്ക് തിരിഞ്ഞ സമയത്താണ് പുറകിൽ നിന്ന് വന്ന പൊലീസ് ജീപ്പ് ഇടിച്ച് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button