News

‘പപ്പുവിന്റെ രസകരമായ ഉദ്ധരണികൾ പങ്കുവയ്ക്കൂ’; തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ കോൺഗ്രസ്–എഎപി പോര് പരസ്യമായി

ന്യൂഡൽഹി: 2027 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ കടുത്ത രാഷ്‌ട്രീയ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസും ആം ആദ്‌മി പാർട്ടിയും (എഎപി) പരസ്‌പരം അതിരുകടന്ന ആരോപണങ്ങളും പരിഹാസങ്ങളും ഉയർത്തുകയാണ്. ആക്രമണങ്ങൾ വ്യക്തിപരമായ രീതിയിൽ എത്തിനിൽക്കുകയാണിപ്പോൾ. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് ആം ആദ്‌മി പാർട്ടി പരിഹസിച്ചിരിക്കുകയാണ്.

എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്നെ മദ്യപാനിയെന്ന് ആക്ഷേപിച്ചതിന് പിന്നാലെയാണ് ‘പപ്പു’ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. രാഹുൽ ഗാന്ധി ഇടയ്‌ക്കിടെ തായ്‌ലൻഡിൽ പോകുന്നത് എന്തിനാണെന്നും എഎപി ചോദിച്ചു. ‘ഇന്ത്യ’ സഖ്യത്തിലെ രണ്ട് പാർട്ടികൾ തമ്മിലുള്ള പരസ്യ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.നവംബർ നാലിനാണ് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിയിൽ രാഹുൽ ഗാന്ധി എഎപിക്കും ഭഗവന്ത് മന്നിനുമെതിരെ ആരോപണം ഉന്നയിച്ചത്.

പാർലമെന്റിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് പോലും ഭഗവന്ദ് മന്നിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പോസ്റ്റർ എഎപി പങ്കുവച്ചത്. രസകരമായ പപ്പു ഉദ്ധരണികൾ പങ്കുവയ്‌ക്കാൻ പോസ്റ്റിലൂടെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button