Business
ആഭരണപ്രേമികൾക്ക് തിരിച്ചടി; ഇന്നും സ്വർണവിലയിൽ വർദ്ധനവ്, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 55 രൂപ കൂടി 13, 285 രൂപയിലെത്തി. ഒരു പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണി വില 1,06,280 രൂപയായി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.
രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം വാങ്ങുന്നതിന് വിലവർദ്ധന പ്രതികൂലമാകാനാണ് സാദ്ധ്യത. പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും എണ്ണവില ഉയരുകയും ചെയ്തുകഴിഞ്ഞാൽ സ്വർണത്തിന്റെ വിലയിടിവിന് കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.




